കെ കെ മഹേഷന്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേകസംഘം
ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമായിരിക്കും അന്വേഷണം നടത്തുക. ഇക്കാര്യം വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.
തിരുവനന്തപുരം: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമായിരിക്കും അന്വേഷണം നടത്തുക. ഇക്കാര്യം വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു.
മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ഡിജിപിക്ക് രേഖാമൂലം മറുപടിയും നല്‍കി. അതേസമയം, അന്വേഷണം ലോക്കല്‍ പോലിസില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നും ലോക്കല്‍ പോലിസ് അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും വ്യക്തമാക്കിയാണ് കുടുംബം രംഗത്തെത്തിയത്.