പാലക്കാട് ഷാജഹാന്‍ വധം: നാല് പേര്‍ കസ്റ്റഡിയില്‍, അന്വേഷണത്തിന് പ്രത്യേക സംഘം
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും കസ്റ്റഡിയിലണ്ടെന്നാണ് സൂചന. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പോലിസ് സ്‌റ്റേഷനിലും ജില്ലാ പോലിസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.
പാലക്കാട്: പാലക്കാട്: മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും കസ്റ്റഡിയിലണ്ടെന്നാണ് സൂചന. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പോലിസ് സ്‌റ്റേഷനിലും ജില്ലാ പോലിസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.
പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് പോലിസ് പരിശോധന. പിടിയിലാകാനുള്ള നാല് പേര്‍ക്കായി വ്യാപക പരിശോധനയാണ് നടക്കുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, ഷാജഹാന്റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കാട് ഡി വൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ എട്ട് പ്രതികളാണുള്ളത്. ഷാജഹാന്റെ സുഹൃത്തും പാര്‍ട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.