മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: അന്വേഷണത്തിന് പ്രത്യേക സംഘം

കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസി.കമ്മീഷണര്‍ പി കെ പൃഥ്വിരാജ്, വലിയതുറ എസ്എച്ച്ഒ ഡി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് സംഘം.

Update: 2022-06-14 16:50 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും അന്വേഷണം നടക്കുക.

കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസി.കമ്മീഷണര്‍ പി കെ പൃഥ്വിരാജ്, വലിയതുറ എസ്എച്ച്ഒ ഡി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് സംഘം.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍ (34), മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28) എന്നിവരാണ് പ്രതിഷേധിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലിസാണ് കേസെടുത്തത്.

Tags:    

Similar News