
വയനാട്: കടുവയെ പിടി കൂടാനാവാത്തതില്‍ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ വന്‍ പ്രതിഷേധം. നാട്ടുകാര്‍ ഡിഎഫ്ഒയെ തടഞ്ഞു. ഒരാള്‍ മരിച്ചിട്ട് ഇത്ര നേരമായിട്ടും കടുവയെ പിടി കൂടാനുള്ള ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചിട്ടില്ല എന്നാണ് ആളുകളുടെ ആരോപണം. കടുവ കൂട്ടിലായാല്‍ അതിനെ വെടി വച്ചു കൊല്ലാതെ പ്രതിഷേധം നിര്‍ത്തില്ല എന്നാണ് നാട്ടുകാരുടെ നിലപാട്.
കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പഞ്ചാരകൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാധയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചു.