ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ കൂട്ടാളി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
ഹമ്മദ് അല്‍ത്താഫ് അബ്ദുല്‍ ലത്തീഫ് സയീദി(52)നെയാണ് തിങ്കളാഴ്ച മുംബൈ പോലിസിന്റെ ആന്റി -എക്‌സ്‌ടോര്‍ഷന്‍ സെല്‍(എഇസി) ദുബയില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടിയത്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ അടുത്ത കൂട്ടാളിയെന്നു വിശേഷിപ്പിക്കുന്നയാളെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. മുഹമ്മദ് അല്‍ത്താഫ് അബ്ദുല്‍ ലത്തീഫ് സയീദി(52)നെയാണ് തിങ്കളാഴ്ച മുംബൈ പോലിസിന്റെ ആന്റി -എക്‌സ്‌ടോര്‍ഷന്‍ സെല്‍(എഇസി) ദുബയില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടിയത്. തുടര്‍ന്ന് മുംബൈയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തെ പ്രത്യേക മകോക കോടതിയില്‍ ഹാജരാക്കുകയും വെള്ളിയാഴ്ച വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു.
ദാവൂദ് ഇബ്രാഹീമിന്റെ ഇളയസഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ അന്താരാഷ്ട്ര ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് അല്‍ത്താഫ് അബ്ദുല്‍ ലത്തീഫ് സയീദാണെന്നാണ് ആരോപണം. ദക്ഷിണ മുംബൈയിലെ ഒരു ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അനീസിനും അല്‍ത്താഫിനുമെതിരേ 2017-18ല്‍ കേസെടുക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് നാലുപേരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരേ മകോക ചുമത്തുകയും ചെയ്തിരുന്നു. പിടികൂടിയവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ത്താഫിന്റെ യാത്രാവിവരങ്ങള്‍ ലഭിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.