ബിജെപി നേതാവിനെ അധിക്ഷേപിച്ച പരാതി; ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമന്‍സ്

Update: 2024-07-24 14:54 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മാനനഷ്ടക്കേസില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമന്‍സ്. യൂട്യൂബ് വീഡിയോയിലൂടെ ധ്രുവ് റാഠി തന്നെ അപമാനിച്ചെന്ന് ആരോപിച്ചു ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണു കോടതിയെ സമീപിച്ചത്. അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി തന്നെ വിളിച്ചതായി സുരേഷ് കരംഷി നഖുവ ആരോപിച്ചു.

'മൈ റിപ്ലെ ടു ഗോദി യൂട്യൂബേഴ്‌സ്' എന്ന പേരില്‍ ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണു പരാതിക്ക് ആധാരം. ഒരു കഥയില്ലാത്തയാളാണു നഖുവയെന്നും ധ്രുവ് റാഠി വിഡിയോയില്‍ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. റാഠിയുടെ പരാമര്‍ശത്തെത്തുടര്‍ന്നു തനിക്ക് സമൂഹത്തില്‍നിന്നും വലിയ അപമാനം നേരിടേണ്ടി വന്നെന്നാണു നഖുവയുടെ ഹരജിയില്‍ പറയുന്നത്. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കും.






Tags:    

Similar News