മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനെ കൂട്ടുപിടിക്കുന്നു: നിര്‍മല സീതാരാമന്‍
എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടുകയാണെന്ന് അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനിടെയായിരുന്നു നിര്‍മല സീതാരാമന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടുകയാണെന്ന് അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനിടെയായിരുന്നു നിര്‍മല സീതാരാമന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍. അവിടെച്ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോദിയെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ വിഭാഗം അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെതിരേ തെളിവുചോദിച്ച് വന്നവര്‍ പ്രകീര്‍ത്തിക്കുകയും പിന്നീട് അവര്‍തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകര്‍ക്കാന്‍ പാകിസ്താന്റെ സഹായം തേടിപ്പോവുകയും ചെയ്യുകയാണ്. ലോക നേതാക്കളുമായി പ്രധാനമന്ത്രി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ നീക്കവും മറ്റ് രാജ്യങ്ങളുമായി പുലര്‍ത്തുന്ന സൗഹൃദബന്ധങ്ങളിലൂടെയും ഇന്ന് പാകിസ്താന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.