ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡിന് പുറമെ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു
പനി, ശ്വാസതടസ്സം, ഓക്‌സിജന്റെ അളവില്‍ കുറവ് എന്നിവയെത്തുടര്‍ന്നാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസോദിയയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവില്‍ കുറവുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പനി, ശ്വാസതടസ്സം, ഓക്‌സിജന്റെ അളവില്‍ കുറവ് എന്നിവയെത്തുടര്‍ന്നാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസോദിയയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവില്‍ കുറവുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. സിസോദിയയെ എല്‍എന്‍ജെപി ആശുപത്രിയില്‍നിന്ന് സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ഓഫിസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സപ്തംബര്‍ 14നാണ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കൊവിഡ് -19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. ജൂണില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 12 ദിവസത്തെ ചികില്‍സയ്ക്കുശേഷം ജൂണ്‍ 26നാണ് അദ്േദഹം രോഗമുക്തി നേടി ആശുപത്രി വിട്ടത്.