24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.39 ശതമാനം

Update: 2021-07-28 04:52 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരുദിവസം 41,678 പേര്‍ സുഖം പ്രാപിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. രാജ്യത്താകമാനം ഇതുവരെ 3,06,63,147 പേരാണ് രോഗമുക്തരായത്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളവര്‍ 3,99,436 പേരാണ്. ആകെ രോഗബാധിതരുടെ 1.27 ശതമാനമാണ് ചികില്‍സയിലുള്ളത്.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.36 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.51 ശതമാനവും. കുറച്ചുദിവസമായി അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ആകെ നടത്തിയത് 46.09 കോടി പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 44.61 കോടി ഡോസ് വാക്‌സിനാണെന്നാണ് കണക്കുകള്‍.

Tags:    

Similar News