ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍(70) ആണ് മരിച്ചത്.

Update: 2020-06-12 08:29 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍(70) ആണ് മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹിയില്‍ നടത്തും. കൊവിഡ് ബാധിച്ച് ആറുമലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ മരണപ്പെട്ടത്.  

Tags:    

Similar News