ദലിത് യുവാവിനെ ചുട്ടുകൊന്ന സംഭവം യുപിയില്‍ ദലിതര്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവ്: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ചുട്ടുകൊന്ന സംഭവം യോഗി സര്‍ക്കാരിനു കീഴില്‍ ദലിതര്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണെന്നു കോണ്‍ഗ്രസ്. സംഭവത്തില്‍ യോഗി സര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടി സംസ്ഥാനത്തെ സാമൂഹിക ഘടനയെ തകര്‍ക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ചീഫ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. യുപിയില്‍ സ്ത്രീകളോ ദലിതരോ പിന്നാക്ക വിഭാഗക്കാരോ സുരക്ഷിതരല്ലെന്ന്് തെളിയിക്കുന്നതാണ് യുവാവിനെ ചുട്ടുകൊന്ന സംഭവം. ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദലിതന്‍ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്- സുര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു.
ഹര്‍ദോയ് ജില്ലയിലെ ഭദേസ ഏരിയയില്‍ രണ്ട് ദിവസം മുമ്പാണ് 20കാരനായ ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ ചേര്‍ന്ന് ചുട്ടുകൊന്നത്. അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്.