മൗലാനാ അമീന്‍ ഉസ്മാനിയുടെയും മൗലാനാ കാസിം മുളഫര്‍പുരിയുടെയും വിയോഗം സമുദായത്തിന് കനത്ത നഷ്ടം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

സമൂഹത്തില്‍ വൈജ്ഞാനികമായി ഉത്തുംഗത നേടിയ പണ്ഡിതന്‍മാര്‍ വിടപറയുന്നത് ഗൗരവതരമായ കാര്യമാണെന്നും ഇത് പണ്ഡിതന്‍മാരുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Update: 2020-09-04 15:01 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമിക് ഫിക്ഹ് അക്കാദമി സെക്രട്ടറി മൗലാനാ അമീന്‍ ഉസ്മാനിയുടെയും ഇമാറത്തെ ശറഇയ്യ ഖാസി മൗലാനാ കാസിം മുളഫര്‍പൂരിയുടെയും വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വൈജ്ഞാനികമായി ഉത്തുംഗത നേടിയ പണ്ഡിതന്‍മാര്‍ വിടപറയുന്നത് ഗൗരവതരമായ കാര്യമാണെന്നും ഇത് പണ്ഡിതന്‍മാരുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുഫ്തി കാസിം മുളഫര്‍പൂരി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മുഫ്തി മുജാഹിദുല്‍ ഇസ്‌ലാം ഖാസിമിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന പണ്ഡിതനുമാണ്. ഫിക്ഹീ ചര്‍ച്ചകളില്‍ അവലംബിക്കുന്ന ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നിരവധി ഇസ്‌ലാമിക അക്കാദമികളുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ഇമാറത്തെ ശറഇയ്യ അടക്കം വിവിധങ്ങളായ അക്കാദമികളുടെ സ്ഥാപകരംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗലാനാ അമീന്‍ ഉസ്മാനി ഇസ്ലാമിക് ഫിക്ഹ് അക്കാദമിയുടെ സെക്രട്ടറിയാണ്.

ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം വളരെ ആഴത്തിലുള്ള ഇസ്‌ലാമിക ചിന്തകനാണ്. സാര്‍വലൗകികവും ചിന്താപരവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ഖാസി മുജാഹിദുല്‍ ഇസ്ലാം ഖാസിമിയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. മുസ്‌ലിം സമൂഹത്തെ യോജിപ്പിച്ചുകൊണ്ടുപോവുന്നതില്‍ അങ്ങേയറ്റം പരിശ്രമിച്ചവരായിരുന്നു ഇരുവരും. അല്ലാഹു ഇരുവര്‍ക്കും ഉയര്‍ന്ന സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News