നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം: ഇ. ടി. മുഹമ്മദ് ബഷീര്‍ എം പി

പിഎം കെയര്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നൂറ് ശതമാനം നികുതിയിളവ് നല്‍കുന്നത് തെറ്റായ പ്രവണതയാണ്. അദ്ദേഹം പറഞ്ഞു.

Update: 2020-09-20 14:30 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നും സമയത്തിന് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഉണ്ടാകുന്ന ശിക്ഷ നടപടികള്‍ ഒഴിവാക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ നികുതിയുടെയും മറ്റു നിയമങ്ങളുടെയും ഭേദഗതി നിയമത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം.

പിഎം കെയര്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നൂറ് ശതമാനം നികുതിയിളവ് നല്‍കുന്നത് തെറ്റായ പ്രവണതയാണ്. ഇത്തരം കാര്യങ്ങളോട് ഒരു നിലയിലും സഹകരിക്കാന്‍ കഴിയില്ല. ഇങ്ങനെ ഇളവുകള്‍ നല്‍കിയാല്‍ സംഭാവന നല്‍കുന്നവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നിയമപരമായ നികുതിയടക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇതിലൂടെ ലഭിക്കും. കൂടാതെ പൊതുപണം അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെലവഴിക്കുന്നതിനുള്ള അവസരം ആളുകള്‍ക്ക് നല്‍കുമെന്നുള്ളതിനാലും ബില്ലില്‍ ഏറ്റവും എതിര്‍ക്കപ്പെടേണ്ട കാര്യവും അതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം കെയറിലേക്ക് എത്ര തുക ലഭിച്ചുവെന്ന വിവരം ജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആരെല്ലാം സംഭാവന നല്‍കിയെന്ന കാര്യം ജനങ്ങള്‍ക്ക് കൂടി അറിയാനുള്ള സാഹചര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News