പെരുമാറ്റച്ചട്ട ലംഘനം; പ്രകാശ് രാജിനെതിരേ കേസ്

Update: 2019-03-22 05:09 GMT

ബംഗ്ലൂരു: ബംഗ്ലൂരു മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയയി മല്‍സരിക്കു്ന്ന നടന്‍ പ്രകാശ് രാജിനെതിരേ കേസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് നടനെതിരായ കേസ്. ഈ മാസം 12നു മഹാത്മാ ഗാന്ധി സര്‍ക്കിളിനു സമീപം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. മൈക്രോഫോണ്‍ ഉപയോഗിച്ചാണ് പ്രകാശ് രാജ് പരിപാടിയില്‍ സംസാരിച്ചത്. പ്രകാശ് രാജിനു പുറമെ പരിപാടി സംഘടിപ്പിച്ച പ്രവീണ്‍ കെ, അഭിലാഷ് സിഎസ് തുടങ്ങിയവര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Similar News