സവര്‍ക്കര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; കര്‍ണാടക സ്വദേശി അറസ്റ്റില്‍

Update: 2024-05-30 17:21 GMT

ബെംഗളൂരു: സവര്‍ക്കറിനെ കുറിച്ച് ഫേസ്ബുക്ക് സ്റ്റോറിയില്‍ അപകീര്‍ത്തികരമായ കമന്റ് ഇട്ടെന്ന് ആരോപിച്ച്‌ കര്‍ണാടകയിലെ കൊപ്പളില്‍ നിന്നുള്ള ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. 'സവര്‍ക്കര്‍ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി' എന്ന അടിക്കുറിപ്പോടെ സ്റ്റോറി പോസ്റ്റ് ചെയ്തതിന് 'ടിപ്പു' എന്ന് ഫെയ്സ്ബുക്കില്‍ പേരുള്ള ഹുസയ്ന്‍ സാബിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഹുസയ്നെതിരെ സെക്ഷന്‍ 505 (2) (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രവൃത്തിയുടെ പേരില്‍ പൊതു ദ്രോഹം നടത്തിയ പ്രസ്താവനകള്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ യെലഹങ്കയില്‍ സവര്‍ക്കറുടെ പേരിലുള്ള മേല്‍പ്പാലത്തിലെ സൈന്‍ ബോര്‍ഡില്‍ കറുത്ത മഷി പുരട്ടിയിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) അംഗങ്ങള്‍ സൈന്‍ ബോര്‍ഡ് വികൃതമാക്കിയെന്നാണ് ആരോപണം.


Tags:    

Similar News