ആര്‍എസ്എസ്സിന്റെ കാക്കി ട്രൗസര്‍ കത്തിച്ചു; കര്‍ണാടകയില്‍ 15 എന്‍എസ്‌യുഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു (വീഡിയോ)
ബംഗളൂരു: വിദ്യാഭ്യാസ രംഗത്തെ കാവി വല്‍കരണത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്സിന്റെ കാക്കി ട്രൗസര്‍ കത്തിച്ച് പ്രതിഷേധിച്ച 15 എന്‍എസ് യുഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നില്‍ വച്ചായിരുന്നു ആര്‍എസ്എസ്സിന്റെ ട്രൗസര്‍ കത്തിച്ച് പ്രതിഷേധിച്ചത്.
15 @NSUIKarnataka activists taken into custody after they torched #RSS Khaki chaddi in front of Education min @BCNagesh_bjp's house at #Tumkuru blaming him for #saffronization of textbooks. Home min @JnanendraAraga alleged they also tried to torch minister's house. #Karnataka pic.twitter.com/5x9fAxSdIC
— Imran Khan (@KeypadGuerilla) June 1, 2022
മന്ത്രിയുടെ തുംകൂരുലെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധിച്ചത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഹിന്ദുത്വ വല്‍കരണ പദ്ധതിക്കെതിരേ മുദ്രാവാക്യം ഉയര്‍ന്നു. പാഠപുസ്തകങ്ങള്‍ കാവി വല്‍കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി പിന്‍മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീട് കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.