വ്യാജ അന്വേഷണസംഘം മംഗളൂരുവില്‍ പിടിയില്‍; സംഘത്തില്‍ അഞ്ച് മലയാളികളും

നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത സംഘത്തെ പോലിസ് പിടികൂടുകയായിരുന്നു.

Update: 2019-08-17 03:43 GMT

മംഗളൂരു: വ്യാജ അന്വേഷണസംഘം മംഗളൂരുവില്‍ പോലിസിന്റെ പിടിയിലായി. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത സംഘത്തെ പോലിസ് പിടികൂടുകയായിരുന്നു. വ്യാജ സ്റ്റിക്കര്‍ പതിച്ച ബോര്‍ഡ് സ്ഥാപിച്ച് സംഘം ഉപയോഗിച്ചിരുന്ന വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവര്‍ എന്തിനാണ് മംഗളൂരുവിലെത്തിയന്നെതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലിസ് ഇതുവരെ പുറത്തുവിട്ടില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പോലിസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് വ്യാജ അന്വേഷണസംഘം പിടിയിലായത്. ഒമ്പതുപേരും മംഗളൂരു പോലിസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇന്ന് രാവിലെ 11 മണിക്ക് മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Tags:    

Similar News