രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ ടി എസ് തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്. അസം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

Update: 2020-03-19 01:51 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതുസംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ ടി എസ് തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്. അസം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

2018 ഒക്ടോബര്‍ മൂന്നു മുതല്‍ 2019 നവംബര്‍ 17 വരെ ഇദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് കേസില്‍ സുപ്രധാന വിധി പ്രഖ്യാപിച്ചത്. റഫേല്‍ ഇടപാട്, ശബരിമല യുവതീപ്രവേശനം തുടങ്ങിയ സുപ്രധാന വിധികള്‍ പ്രഖ്യാപിച്ചതും ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിമരിച്ചത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. 

Tags:    

Similar News