പഞ്ചാബ് മുന്‍ ആഭ്യന്തര സെക്രട്ടറി ബിജെപിയില്‍
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചാനിക്ക് പാര്‍ട്ടി അംഗത്വം നല്‍കി.
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ ആഭ്യന്തര സെക്രട്ടറി എസ് എസ് ചാനി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചാനിക്ക് പാര്‍ട്ടി അംഗത്വം നല്‍കി. 1982 ബാച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ചാനി. പഞ്ചാബിലെ ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറായും ചാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ മരുമകനാണ് ചാനി. ഒഡീഷ കേഡറിലെ ഐഎഎസ് ഓഫിസര്‍ അപരാജിത സിങ്, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ രത്‌ന പ്രഭ എന്നിവരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.