ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി നിയമിച്ച ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതിയുടെ അനുമതി. പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതി ആണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ ആദ്യ ലോക്പാല്‍ ആയി നിയമിച്ചത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ് ചന്ദ്രഘോഷ്. ജസ്റ്റിസുമാരായ ദിലീപ് ബി ബോസാലെ, പികെ മൊഹന്തി, അഭിലാഷാ കുമാരി, എകെ ത്രിപാദി എന്നിവരാണ് ലോക്പാലിലെ മറ്റു ജുഡീഷ്യല്‍ അംഗങ്ങള്‍. സശസ്ത്ര സീമാ ബല്‍ മുന്‍ മേധാവി അര്‍ച്ചന രാമസുന്ദരം, മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജയ്ന്‍, മഹേന്ദര്‍ സിങ്, ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരും ലോക്പാലിലെ അംഗങ്ങളാണ്.