ഗോവ: ഉപമുഖ്യമന്ത്രി സുദിന്‍ ധവാലികറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
പനാജി: രണ്ട് എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എംജിപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന സുദിന്‍ ധവാലികറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ അറിയിച്ചു. ധവാലികറിനു കീഴിലുണ്ടായിരുന്ന ഗതാഗതം, പൊതുമരാമത്ത് വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. എംജിപി എംഎല്‍എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സുദിന്‍ ധവാലികര്‍ ഇതിനോടു വിസമ്മിതിച്ചു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ച ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിയുമായി സുദിന്‍ ധവാലികര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി പദം നല്‍കിയാണ് സുദിന്‍ ധവാലികറെ അനുനയിപ്പിച്ചത്. എന്നാല്‍ ബൂധനാഴ്ച പുലര്‍ച്ചെ എംജിപി എംഎല്‍എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സുദിന്‍ ധവാലികറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം തെറിച്ചത്.