ഗുജറാത്തില്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കൊവിഡ് രോഗി മരിച്ച നിലയില്‍
കൊവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് പതിവില്ലാത്തതിനാല്‍ മരണം കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി മെഡിക്കല്‍ സൂപ്രണ്ട് പറയുന്നു.
സൂറത്ത്: ഗുജറാത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പട്ടെ കൊവിഡ് രോഗി മരിച്ച നിലയില്‍ .സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 നാണ് ആളെ കാണാനാവുന്നത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തുന്ന മുറിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മന്‍ ദര്‍വാജ ഏരിയയില്‍ നിന്നുള്ള ഭഗ്‌വാന്‍ റാണ എന്ന 50കാരനെ ഏപ്രില്‍ 21നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന പോലിസും ആശുപത്രി ജീവനക്കാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയോടെ പോസ്റ്റമോര്‍ട്ടം മുറിക്ക് സമീപം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇയാളുടെ സാംപില്‍ പരിശോധനക്ക് അയച്ചിരുന്നു. വ്യാഴാഴ്ച തന്നെ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയും മകളും നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ആത്മഹത്യയാണോ മരണകാരണമെന്നും സംശയിക്കുന്നുണ്ട്. അതേസമയം കൊവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് പതിവില്ലാത്തതിനാല്‍ മരണം കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി മെഡിക്കല്‍ സൂപ്രണ്ട് പറയുന്നു. രോഗിയെ വാര്‍ഡില്‍ നിന്നും കാണാതായ സംഭവത്തില്‍ ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.