ദേമാജി ബോംബ് സ്‌ഫോടനക്കേസ്: നാലു ഉള്‍ഫാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Update: 2019-07-04 17:46 GMT

ഗുവാഹത്തി: 2004 ലെ ദേമാജി ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു ഉള്‍ഫാ പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്. മുഹി ഹാന്ദിക്, ജാറ്റിന്‍ ദുവാരി, ദീപാഞ്ജലി ഗൊഹൈന്‍, ലിലാ ഗൊഗോയ് എന്നിവര്‍ക്കാണ് ഗുവാഹത്തി കോടതി ശിക്ഷ വിധിച്ചത്.

കേസിലെ മറ്റു രണ്ടു പ്രതികളായ പ്രശാന്ത്് ബുയാന്‍, ഹേമന്‍ ഗൊഗോയ് എന്നിവര്‍ക്കു നാലുവര്‍ഷം തടവും കോടതി വിധിച്ചു. എട്ടു പ്രതികളെ തെളിവില്ലെന്നു കണ്ടെത്തി കോടതി വെറുതേ വിട്ടു. കേസിലെ പ്രധാന പ്രതിയായ റാഷിദ് ബറേലി ഒളിവില്‍ പോയതിനെ തുടര്‍ന്നു ഇതുവരെ കണ്ടത്താനായിട്ടില്ലെന്നു ദേമാജി പോലിസ് സൂപ്രണ്ട് വിവി രാകേഷ് റെഡ്ഡി പറഞ്ഞു.

2004 ആഗസ്ത് 15ന് ദേമാജി കോളജില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News