ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം

Update: 2024-02-28 07:17 GMT
ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം

കണ്ണൂര്‍: ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 12ാം പ്രതിയും സിപിഎം നേതാവ് കെ പി ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം. സിപിഎം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമായ ജ്യോതിബാബിവുന്റെ വീടിനു സമീപത്തെ ഇടവഴിയില്‍ ഇന്നലെ രാത്രി 11.35 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ് കൊളവല്ലൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ടി പി വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിന് ഇന്നലെയാണ് ഹൈകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

Tags:    

Similar News