രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷപരാമര്‍ശം; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Update: 2024-09-18 09:36 GMT

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം നടത്തി. കേന്ദ്രമന്ത്രി രവ്നീത് സിംങ് ബിട്ടുവിന്റെയും മറ്റ് നേതാക്കളുടെയും വിദ്വേഷ പ്രസ്ഥാവനകള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ ബിജെപി നേതാക്കളുടെ കോലംകത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം നിലവില്‍ രാജ്യതലസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചു. പാര്‍ട്ടി അംഗങ്ങള്‍ രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടത്തി.

ഇക്കഴിഞ്ഞ ദ്വസമാണ് യുഎസ് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് ബിട്ടു പ്രസ്ഥാവന നടത്തിയത്. രാഹുല്‍ഗാന്ധി ഇന്ത്യക്കാരനല്ല, അതുകൊണ്ടാണ് കൂടുതല്‍ സമയവും ഇന്ത്യക്ക് പുറത്ത് ചെലവഴിക്കുന്നത്. അദ്ദേഹഹം രാജ്യസ്നേഹിയല്ല എന്നായിരുന്നു ബിട്ടുവിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

'ബിജെപി നേതാവ് ബിട്ടു പറഞ്ഞ പരാമര്‍ശങ്ങള്‍ വളരെ മോശമാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും യുവാക്കളെ പിന്തുണക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് അദ്ദേഹം ഇന്ന് ആ സ്ഥാനത്തിരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ മുന്നേറിയത്,' ചണ്ഡീഗഢ് കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍മേദിന്ദര്‍ സിങ് ലക്കി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ബിട്ടുവിന്റെ പരാമര്‍ശത്തിനെതിരെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിഷേധമറിയിച്ചു.




Tags:    

Similar News