റോഡുകള്‍ വേണമെങ്കില്‍ ടോള്‍ അടക്കുക തന്നെ വേണം; സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നു കേന്ദ്രമന്ത്രി

Update: 2019-07-16 12:24 GMT

ന്യൂഡല്‍ഹി: സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ റോഡുകള്‍ വേണമെങ്കില്‍ ടോള്‍ അടക്കാന്‍ ജനങ്ങള്‍ തയ്യാറായേ മതിയാവൂ എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടോള്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തിലാണ് ലോക്‌സഭയില്‍ മന്ത്രിയുടെ പ്രസ്താവന.

ജനങ്ങള്‍ നിലവാരമുള്ള റോഡുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ടോള്‍ നല്‍കാന്‍ അവര്‍ തയ്യാറുമല്ല. ഇതു ശരിയല്ല. ടോള്‍ നല്‍കിയാല്‍ മാത്രമേ നല്ല റോഡുകള്‍ നിര്‍മിക്കാന്‍ സാധിക്കൂ. ജനങ്ങള്‍ ടോള്‍ നല്‍കാതെ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല- മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News