വഖഫ് ബോര്‍ഡ് അനധികൃത നിയമനം; അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്

Update: 2023-10-10 08:59 GMT
വഖഫ് ബോര്‍ഡ് അനധികൃത നിയമനം; അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്. അമാനത്തുള്ള ഖാന്‍ ചെയര്‍മാനായിട്ടുള്ള ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയും സിബിഐയും കേസെടുത്തതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അഴിമതി വിരുദ്ധ ബ്യൂറോ എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റോസ് അവന്യൂ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. 2020 ലാണ് അമാനത്തുള്ള ഖാനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്.






Tags:    

Similar News