ഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; കോലാപൂരില്‍ സംഘര്‍ഷത്തില്‍ 37 പേര്‍ അറസ്റ്റില്‍

സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി.

Update: 2023-06-08 09:51 GMT

മുംബൈ: ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പോസ്റ്റുകള്‍ വാട്‌സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോലാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര്‍ അറസ്റ്റില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബന്ദിലും അക്രമം അരങ്ങേറി. ഛത്രപതി ശിവാജി നഗറില്‍ ഒതുകൂടിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നിലവില്‍ സ്ഥിതി ശാന്തമാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. പ്രധാന സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടു.


 സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി.കല്ലേറുണ്ടായതിന് പിന്നാലെ തെരുവില്‍ ആളുകള്‍ തടിച്ചുകൂടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.സ്റ്റാറ്റസ് ഇട്ട കൗമാരക്കാരെയും കല്ലേറ് നടത്തിയവരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.



   


Tags:    

Similar News