ഭിന്നതകള്‍ മാറ്റിവച്ചു ഒന്നിക്കേണ്ട സമയമെന്നു അണികളോടു മായാവതി
തന്റെ 63ാം ജന്‍മദിനത്തില്‍ ലഖ്‌നോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ലഖ്‌നോ: ബിഎസ്പി, എസ്പി പ്രവര്‍ത്തകര്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയമാണിതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. തന്റെ 63ാം ജന്‍മദിനത്തില്‍ ലഖ്‌നോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതകളുണ്ടായേക്കാം. എന്നാല്‍, ഇതെല്ലാം മാറ്റിവച്ച് ഒന്നിക്കേണ്ട സമയമാണിത്. എല്ലാ ബിഎസ്പി എസ്പി സ്ഥാനാര്‍ഥികളുടെയും വിജയമുറപ്പാക്കാന്‍ അണികള്‍ രംഗത്തിറങ്ങണമെന്ന് മായാവതി പറഞ്ഞു.
ബിജെപിക്കെതിരായ ജനവികാരമാണ് ഇക്കഴിഞ്ഞ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായത്. കോണ്‍ഗ്രസും ഇതില്‍ നിന്നും പാഠംപടിക്കേണ്ടതുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ജനങ്ങള്‍ രംഗത്തിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നും മായാവതി വ്യക്തമാക്കി.