തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: നിയമസഭാി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ. തിരുപ്പൂരില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വൈക്കോയുടെ എംഡിഎംകെ, ഡിഎംകെ എന്നീ കക്ഷിനേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മക്കള്‍ നീതിമയ്യം ഖജാഞ്ചി അനിതാ ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്ജ്‌വേ കോളനി എന്നിവിടങ്ങളിലെ 'അനിത ടെക്‌സ്‌കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നു കാറുകളിലായെത്തിയ ഉദ്യോഗസ്ഥരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.
ഇതേസമയം തന്നെ ധാരാപുരത്തിലെ എംഡിഎംകെ തിരുപ്പൂര്‍ ജില്ലാ ജോയിന്റെ സെക്രട്ടറി കവിന്‍ നാഗരാജ്, ഡിഎംകെ ടൗണ്‍ സെക്രട്ടറി ധനശേഖര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികളെ ഭയപ്പെടുത്താനാണ് പരിശോധനയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Income tax raids opposition leaders residence in Tamilnadu