കേന്ദ്രത്തിനെതിരായ വിമര്‍ശനത്തിനുള്ള പ്രതികാരം; അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളില്‍ റെയ്ഡ്

കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്‌സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Update: 2021-03-03 09:03 GMT

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വസതികളില്‍ റെയ്ഡ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നടപടിയുടെ തുടര്‍ച്ചയാണ് മുംബൈയിലെ റെയ്ഡ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇരുവരുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ്.

അനുരാഗ് കശ്യപിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസിന്റെ ഓഫിസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലും 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. നിര്‍മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്‌സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്‌സി പന്നുവും പ്രതികരിച്ചിട്ടുണ്ട്.

Tags:    

Similar News