കോസ്റ്റ്ഗാര്‍ഡ് നിരീക്ഷണ കപ്പല്‍ 'വരാഹ' രാജ്യത്തിന് സമര്‍പ്പിച്ചു

കോസ്റ്റ്ഗാര്‍ഡിന്റെ 98 മീറ്റര്‍ ഓഫ്‌ഷോര്‍ പട്രോളിങ് വെസല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് കപ്പലുകളില്‍ നാലാമത്തേതാണ് വരാഹ. ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാന്‍ ശേഷിയുണ്ട് ഈ കപ്പലിന്.

Update: 2019-09-26 02:33 GMT

ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ വരാഹ ചെന്നൈ പോര്‍ട്ട് ട്രസ്റ്റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷന്‍ ചെയ്തു. കോസ്റ്റ്ഗാര്‍ഡിന്റെ 98 മീറ്റര്‍ ഓഫ്‌ഷോര്‍ പട്രോളിങ് വെസല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് കപ്പലുകളില്‍ നാലാമത്തേതാണ് വരാഹ. ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാന്‍ ശേഷിയുണ്ട് ഈ കപ്പലിന്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് തദ്ദേശീയമായി വികസിപ്പിച്ച ഇരട്ട എന്‍ജിന്‍ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും കപ്പലിനാവും.

അത്യാധുനിക സംവിധാനമുള്ള കപ്പല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. കപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കും. മയക്കുമരുന്ന് കടത്ത്, എണ്ണ ചോര്‍ച്ച സംഭവങ്ങള്‍, വര്‍ധിച്ചുവരുന്ന കടല്‍വഴിയുള്ള ഭീകരവാദ ഭീഷണി എന്നിവ സംബന്ധിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേനയും മറ്റ് സമുദ്രാതിര്‍ത്തി പങ്കിടുന്ന രാഷ്ട്രങ്ങളുമായും നയതന്ത്രബന്ധം പുലര്‍ത്തിവരുന്നുണ്ട്. കടല്‍വഴിയുള്ള ഭീഷണികളെ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനത്തിനും പ്രതിരോധത്തിനുമായി ഏഴ് സമുദ്രരാജ്യങ്ങളുമായി കോസ്റ്റ് ഗാര്‍ഡ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News