പതിനായിരം തൊഴിലാളികളെ ഇൻഫോസിസ് പിരിച്ചുവിടുന്നു
തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി തുടർന്ന് ജോലിയിൽ തുടരേണ്ടി വരുന്നവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കമ്പനിയിലെ പ്രധാനിയിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. 2,200ഓളം ജീവനക്കാര്‍ക്ക് ഈ വിഭാഗത്തില്‍ മാത്രം ജോലി നഷ്ടമാകും.
ജോബ് ലെവല്‍ 6 ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ഈ വിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും. ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും.അതുകൂടി ചേരുമ്പോള്‍ 4,000 മുതല്‍ 10,000 പേര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപോർട്ട്.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾ ശരിവയ്ക്കുന്നതാണ് ഇൻഫോസിസിൻറെ ഈ നടപടി. തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി തുടർന്ന് ജോലിയിൽ തുടരേണ്ടി വരുന്നവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കമ്പനിയിലെ പ്രധാനിയിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.