കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Update: 2024-02-13 06:32 GMT

ന്യൂഡല്‍ഹി: കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആരോപിച്ച് കേരളം നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നല്‍കിയ കുറിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണ്, കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങിനെ ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. എന്നാല്‍, കേന്ദ്രമാണ് കൂടുതല്‍ കടമെടുക്കുന്നതെന്നും അവരുടെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നുമാണ് കേരളം മറുപടി നല്‍കിയത്.

Tags:    

Similar News