ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2019-09-02 04:09 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹരജി നേരത്തേ സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച വരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നത്.

    കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ സുപ്രിംകോടതി സപ്തംബര്‍ 5നാണ് വിധി പറയുക. അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.




Tags:    

Similar News