ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍: ഇരകളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് എസ്എഫ്‌ഐ ഏറ്റെടുത്തു
ജഹാംഗീര്‍പുരി സന്ദര്‍ശിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഇടിച്ചുനിരത്തല്‍ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ് എഫ്‌ഐ പ്രഖ്യാപിച്ചു. ജഹാംഗീര്‍പുരി സന്ദര്‍ശിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ജഹാംഗീര്‍പുരി സന്ദര്‍ശിച്ചത്. പ്രദേശവാസികളെ കണ്ട എസ്എഫ്‌ഐ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് അഖിലേന്ത്യാ അധ്യക്ഷന്റെ പ്രഖ്യാപനം.