ജാവേദ് അക്തറിന്റെ മാനനഷ്ട കേസ്; കങ്കണയ്ക്ക് തിരിച്ചടി; വിചാരണയ്ക്ക് സ്റ്റേ ഇല്ല

Update: 2024-02-03 06:38 GMT

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റനൗട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നല്‍കിയ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി.നായിക് പറഞ്ഞു.

വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.




Tags:    

Similar News