ഹിജാബ് നിരോധിച്ച നാട്ടില്‍ പര്‍ദ്ധ ധരിച്ച് വിജയം വരിച്ച കനീസ് ഫാത്തിമ
. 63കാരിയായ കനീസയ്ക്ക് 71296 വോട്ടുകളാണ് ലഭിച്ചത്.
ബെംഗളൂരു: പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും ഹിജാബ് നിരോധന പ്രതിഷേധങ്ങളിലൂടെയും കര്‍ണ്ണാടകയ്ക്ക് സുപരിചയായ നേതാവാണ് മരിച്ചുപോയ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്നി കനീസ് ഫാത്തിമ. തന്റെ നിലപാടുകളില്‍ നിന്ന് ഒരടി മാറിനില്‍ക്കാത്ത കനീസ് ഫാത്തിമ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ മിന്നും ജയമാണ് നേടിയിരിക്കുന്നത്. ഹിജാബ് വിവാദത്തില്‍ സംസ്ഥാനത്ത് നടന്ന പോരാട്ടങ്ങളിലെ മുന്നണി പോരാളിയാണ് കനീസ്. ബിജെപിയുടെ ചന്ത്രകാന്താ പാട്ടീലിനെ ഗുല്‍ബര്‍ഗ ഉത്തറില്‍ നിന്നാണ് കനീസ പരാജയപ്പെടുത്തിയിരിക്കുന്നത്. 63കാരിയായ കനീസയ്ക്ക് 71296 വോട്ടുകളാണ് ലഭിച്ചത്.