മഹാസഖ്യം സീറ്റ് നിഷേധിച്ചു; കനയ്യകുമാര്‍ ബെഗുസരായില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാവും

സിപിഐ, സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മല്‍സരിക്കുക.

Update: 2019-03-24 05:53 GMT

പട്‌ന: ജെഎന്‍യു വിദ്യാര്‍ഥിയായിരുന്ന കനയ്യകുമാര്‍ ബീഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കും. ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം സീറ്റുനിഷേധിച്ചതിനെ തുടര്‍ന്നാണ് കനയ്യകുമാറിനെ ബെഗുസരായ് മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചത്. സിപിഐ, സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മല്‍സരിക്കുക.

ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ മഹാസഖ്യത്തില്‍ സിപിഐക്കും സിപിഎമ്മിനും സീറ്റുകള്‍ നിഷേധിക്കപ്പെട്ടു. ഇതെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ കനയ്യകുമാറിനെ സ്ഥാനാര്‍ഥിയായി ഇടതുപക്ഷം നിശ്ചയിച്ചത്. കോണ്‍ഗ്രസിന്റെ മഹാസഖ്യത്തിന്റെ ഭാഗമായി ആര്‍ജെഡിയാണ് ബെഗുസരായ് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.




Tags:    

Similar News