ബെംഗളൂരു: 15ഓളം വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നു ഭരണ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച. അവിശ്വാസപ്രമേയത്തിന് അനുവാദം തേടി ബിജെപി കത്ത് നല്‍കിയതോടെയാണ് സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വിശ്വാസ വോ്‌ട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്പീക്കര്‍ ഇത് അനുവദിച്ചിരുന്നില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച വരെ സ്പീക്കര്‍ നിയമസഭ പിരിച്ചുവിട്ടു.
സംസ്ഥാനത്തു രണ്ടു സ്വതന്ത്രരടക്കം 15 വിമത എംഎല്‍എമാര്‍ രാജിയിലുറച്ച് റിസോര്‍ട്ടില്‍ തുടരുകയാണ്.