കര്‍ണാടക തൊഴില്‍മന്ത്രി ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചതായും ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികില്‍സയില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2020-09-06 10:31 GMT

ബംഗളൂരു: കര്‍ണാടക തൊഴില്‍മന്ത്രി എ ശിവറാം ഹെബ്ബാറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതായും ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികില്‍സയില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. വീട്ടില്‍ ചികില്‍സ തുടരുകയാണ്. താനും ഭാര്യയും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശിവറാം ഹെബ്ബാര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആശംസിച്ചു.

കര്‍ണാടകയില്‍ നേരത്തെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, വനംമന്ത്രി ആനന്ദ് സിങ്, ടൂറിസംമന്ത്രി സി ടി രവി, ആരോഗ്യമന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നീ നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തു. 

Tags:    

Similar News