ന്യൂഡല്‍ഹി: വടികളും കല്ലുമകളുമായി സംഘടിച്ചെത്തിയവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഹന വ്യൂഹത്തെ ആക്രമിച്ചു. വാഹനങ്ങള്‍ക്കു ചെറുതായി കേടുപാടു വന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. നരേല മേഖലയിലെ കോളനികളില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാനത്തിനു പോവുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. നൂറോളം വരുന്ന അക്രമികള്‍ സംഘടിച്ചെത്തിയാണു ആക്രമണം നടത്തിയത്. കെജരിവാളിനു നേര്‍ക്ക് നേരത്തെയും നിരവധി തവണ ആക്രമണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ ഓഫിസനടുത്തു വച്ചു കെജരിവാളിനു നേര്‍ക്കു മുളകുപൊടി ആക്രമണം നടത്തിയിരുന്നു.