കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി:നാളെ മുഖ്യമന്ത്രിക്കായി പ്രത്യേക സ്‌ക്രീനിങ്
നേരത്തെ മദ്ധ്യപ്രദേശിലും ചിത്രത്തിന് നികുതി ഇളവ് നല്‍കിയിരുന്നു.
ലഖ്നൗ:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശര്‍മ, സംവിധായകന്‍ സുദീപ്‌തോ സെന്‍, നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്‌ക്രീനിംഗില്‍ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ട് . മുഴുവന്‍ മന്ത്രിമാരും അന്ന് ചിത്രം കാണാന്‍ യോഗിയ്ക്കൊപ്പം ഉണ്ടാകും.കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത് . ചിത്രത്തിനെതിരായ ഉയരുന്ന എതിര്‍പ്പുകളെ കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ യോഗിയുമായി ചര്‍ച്ച നടത്തി.നേരത്തെ മദ്ധ്യപ്രദേശിലും ചിത്രത്തിന് നികുതി ഇളവ് നല്‍കിയിരുന്നു.