വടക്കന്‍ കേരളം ഭീകരവാദ ശൃംഖലകളുടെ താവളം; ദി കേരള സ്റ്റോറിയുടെ സംവിധായകന്‍

32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന ടീസറിനെ തുടര്‍ന്നാണ് ദി കേരള സ്റ്റോറി വിവാദത്തിലായത്.

Update: 2023-05-17 15:02 GMT

മുംബൈ: വടക്കന്‍ കേരളത്തെ ഭീകരവാദ ശൃംഖലകളുടെ താവളമെന്ന് വിശേഷിപ്പിച്ച് ദി കേരള സ്റ്റോറി' സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. ദക്ഷിണ കര്‍ണാടകയോട് ചേര്‍ന്ന് കടക്കുന്ന കേരളത്തിന്റെ വടക്കന്‍ മേഖലകള്‍ക്കെതിരെയാണ് സുദീപ്‌തോ സെന്‍ വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസ്താവന.''കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളമാണ്. കേരളത്തിനുള്ളില്‍ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ദക്ഷിണ കര്‍ണാടകയോട് ചേര്‍ന്ന് കടക്കുന്ന മലപ്പുറവും കോഴിക്കോടും കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശൃംഖലയാണ്.'' സുദീപ്‌തോ സെന്‍ പറഞ്ഞു.

32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന ടീസറിനെ തുടര്‍ന്നാണ് ദി കേരള സ്റ്റോറി വിവാദത്തിലായത്. സിനിമയെ എതിര്‍ത്തും പിന്തുണച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.





Tags:    

Similar News