നോട്ടു നിരോധനത്തിനുശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്ന വാദത്തിനു ചിദംബരത്തിന്റെ പരിഹാസം
നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തിയെന്ന റിപോര്‍ട്ടു തള്ളിയ നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവനക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. മോദി സര്‍കാര്‍ നോട്ട് നിരോധിച്ച വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്- ചിദംബരം ട്വീറ്ററിലൂടെ പരിഹസിച്ചു. നോട്ടു നിരോധനത്തിനുശേഷം 20171-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ റിപോര്‍ട്ടിനു സ്ഥിരീകരണമില്ലെന്നായിരുന്നു നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവന. ഇതിനെയാണ് ചിദംബരം പരിഹസിക്കുന്നത്. 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ് ശതമാനം വളര്‍ച്ചാ നരക്ക് രേഖപ്പെടുത്തിയത് എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു