ഭോപാല്‍: ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതുവരെ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ഇതില്‍ 16 പേര്‍ ഗ്വാളിയോറില്‍നിന്നുള്ളവരാണ്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനീഷ് ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 50 കുട്ടികളില്‍ 40 പേരും മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസംഘത്തെ സംസ്ഥാനത്തേക്കക്കുകയും മരണം ഡെങ്കിപ്പനി മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹെമൊറാജിക് ഡെങ്കി ബാധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുപിയിലെത്തന്നെ ആഗ്ര, ഫിറോസാബാദ്, മഥുര, മെയിന്‍പുരി, ഇറ്റാവ, കസന്‍ഗഞ്ച് ജില്ലകളിലും നിരവധി കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.