മധ്യപ്രദേശ്: ബിജെപി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Update: 2019-02-09 04:30 GMT

ഭോപാല്‍: ബിജെപി മുന്‍ മന്ത്രി രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസ് ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഭാര്‍ റാലിയില്‍ വച്ചാണു രാമകൃഷ്ണ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം മുന്‍ മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്്. കോണ്‍ഗ്രസില്‍ ചേരുമെന്നു രാമകൃഷ്ണ കുസമരിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Tags:    

Similar News