മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍, ദുരൂഹത

ഒഡിഷയിലെ മോഹന്‍ പഥാന്റെ മകള്‍ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ആവടി റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് പറഞ്ഞു.

Update: 2022-08-20 16:36 GMT

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി. ഒഡിഷയിലെ മോഹന്‍ പഥാന്റെ മകള്‍ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ആവടി റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ വീണതാണോ തട്ടിയതാണോ എന്നുള്ള കാര്യം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു.

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരീരത്തിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് എംടെക്കും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് മേഖശ്രീ. ചെന്നൈയിലേക്ക് മൂന്നു മാസത്തെ ഗവേഷണത്തിനായാണ് മേഖശ്രീ എത്തിയത്. അഡയാര്‍ ഐഐടി സെന്റര്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അതേസമയം, മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ മാസം കാന്റീന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍ നവാഡ ജില്ലക്കാരനായ ചന്ദന്‍ കുമാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News