കാട്ടാനകള്‍ റെയില്‍വെ പാളങ്ങളില്‍ കയറുന്നത് തടയാന്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കും

അടുത്തിടെ വാളയാറിനടുത്ത് ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് റെയില്‍വേയും, വനം വകുപ്പും യോഗം ചേര്‍ന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 33 കാട്ടാനകളാണ് ഈ പാതയില്‍ ട്രെയിന്‍തട്ടി ചെരിഞ്ഞത്

Update: 2021-12-08 02:19 GMT

പാലക്കാട്: പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍വെ പാളങ്ങളില്‍ കാട്ടാനകള്‍ അപകടത്തില്‍പ്പെടുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതിന് റെയില്‍വേയും വനംവകുപ്പും സംയുക്ത യോഗം ചേര്‍ന്നു. ആനകള്‍ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഹാങ്ങിങ് ഫെന്‍സിങ് ഉള്‍പ്പെടെ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. അടുത്തിടെ വാളയാറിനടുത്ത് ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് റെയില്‍വേയും, വനം വകുപ്പും യോഗം ചേര്‍ന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 33 കാട്ടാനകളാണ് ഈ പാതയില്‍ തീവണ്ടിതട്ടി ചെരിഞ്ഞിട്ടുള്ളത്. ഈ വര്‍ഷം മാത്രം നാല് കാട്ടാനകള്‍ ചെരിഞ്ഞിരുന്നു. ഇതുവരെ കാട്ടാനകള്‍ ട്രെയിന്‍തട്ടി ചെരിഞ്ഞത് സംബന്ധിച്ചും, നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വല്ലടി മുതല്‍ വാളയാര്‍ വരെയുള്ള 13 കിലോമീറ്ററാണ് വന മേഖലയിലൂടെ തീവണ്ടിപ്പാത കടന്നുപോകുന്നത്. ഇവിടെ വ്യൂ ലൈന്‍ ക്ലിയര്‍ ചെയ്യാനും, ട്രാക്കര്‍മാരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ റെയില്‍വേ ഉദ്യോഗസ്ഥരെയും വനം വകുപ്പ്ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആശയവിനിമയം ശക്തമാക്കാനും തീരുമാനിച്ചു.

Tags:    

Similar News