പടിഞ്ഞാറന്‍ വ്യോമസേനാ കമാന്‍ഡ് മേധാവിയായി വീണ്ടും മലയാളി

കണ്ണൂര്‍ കാടാച്ചിറ സ്വദേശിയും നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡുമാണ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍

Update: 2019-03-01 08:41 GMT

ന്യൂഡല്‍ഹി: മലയാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പടിഞ്ഞാറന്‍ വ്യാമസേനാ കമാന്‍ഡ് മേധാവിയായി നിയമിച്ചു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയും നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡുമാണ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ്. കാര്‍ഗില്‍ യുദ്ധത്തിനിടെ അഞ്ചോളം പാകിസ്താന്‍ പോസ്റ്റുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് രഘുനാഥ് നമ്പ്യാര്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പേരെടുക്കുന്നത്. 2300 മണിക്കൂര്‍ മിറാഷ് വിമാനങ്ങള്‍ പറത്തി ഏറ്റവും കൂടുതല്‍ സമയം മിറാഷ് 2000 വിമാനം പറത്തിയ റെക്കോര്‍ഡും രഘുനാഥ് നമ്പ്യാര്‍ക്ക് നേടി. കാര്‍ഗില്‍ യുദ്ധ സമയത്ത് 25ഓളം ഓപറേഷനുകളില്‍ രഘുനാഥ് നമ്പ്യാര്‍ പങ്കെടുത്തിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വ്യോമസേന മെഡലുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ വിരമിക്കുന്നതിന്റെ ഒഴിവിലാണ് രഘുനാഥ് നമ്പ്യാരുടെ നിയമനം.



Tags:    

Similar News